ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ. കണ്ണൂർ പെരുവാമ്പ സ്വദേശി സൂര്യയുടെ ആത്മഹത്യയിലാണ് പയ്യന്നൂർ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കരിവെള്ളൂർ കൂക്കാനത്തെ സി. രാകേഷ്, മാതാവ് ഇന്ദിര എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി.
യുവതി ജീവനൊടുക്കിയതിന് കാരണം ഭർത്താവിന്റെയും അമ്മയുടെയും പീഡനമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. 24 വയസുള്ള സൂര്യയാണ് ഇക്കഴിഞ്ഞ മൂന്നിന് ജീവനൊടുക്കിയത്. ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് യുവതിയുടെ കുടുംബം പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
ഭർത്താവും അമ്മയും ചേർന്ന് സൂര്യയെ പിഡീപ്പിച്ചിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. 2021-ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്.
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…