Friday, December 19, 2025

തമിഴ്‌നാട് മന്ത്രി ഇ വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്;പിഡബ്ല്യുഡി കോൺട്രാക്ടർമാരുടെ വീടുകളിലും പരിശോധന

ചെന്നൈ: തമിഴ്‌നാട്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌. ഡിഎംകെയുടെ മുതിർന്ന നേതാവ് ഇ വി വേലുവിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ചെന്നൈ തിരുവണ്ണാമലയിലെ വീട്ടിലും എഞ്ചിനീയറിങ് കോളേജുകളിലും പരിശോധന നടക്കുന്നുണ്ട്.

ഇതിനുപുറമെ, പിഡബ്ല്യുഡി കോൺട്രാക്ടർമാരുടെ വീടുകളിലും ഒരേ സമയം പരിശോധന നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായാണ് റെയ്‌ഡ്‌ നടക്കുന്നത്. മന്ത്രി എ വി വേലുവിന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുണ്ട്. നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികളെ തുടർന്നാണ് ഈ അന്വേഷണം നടക്കുന്നതെന്നാണ് റിപ്പോർട്ട്. സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പ്രധാനികളിലൊരാളാണ് വേലു.

സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ മാസമാണ് ഡിഎംകെ എംപി ജഗത് രക്ഷകന്റെ വീട്ടില്‍ പരിശോധന നടത്തി 60 കോടിയുടെ അനധികൃത പണം കണ്ടെത്തിയത്.

Related Articles

Latest Articles