രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു.കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 1009 ആണ്.
നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളാണുള്ളത് . രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 പേർ രോഗമുക്തരായി എന്നത് ആശ്വാസകരമായ കാര്യമാണ്. പരിശോധനകൾ നടക്കുന്നതിനാലാണ് കേരളത്തിൽ കേസുകളുടേയും എണ്ണം കൂടുന്നതെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടു.

