നടുക്കടലില്‍ കപ്പല്‍ തകര്‍ന്ന് കുടുങ്ങിപ്പോയ രണ്ട് പ്രണയിനികളിലൊരാള്‍ സ്വന്തം ജീവന്‍ ബലികഴിപ്പിച്ച് കാമുകിയെ രക്ഷിച്ചെടുത്ത കഥ ഏവര്‍ക്കും അറിയാം. ടൈറ്റാനിക് കപ്പല്‍ തകര്‍ന്ന കഥ ഹോളിവുഡിലെ ചരിത്ര വിജയമായിരുന്നു. എന്നാല്‍ വെനസ്വേലയില്‍ നിന്ന് വരുന്ന പുതിയ വാര്‍ത്ത കടലില്‍ വിധി ക്രൂരത കാണിച്ച മറ്റൊരു വാര്‍ത്തയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബോട്ട് തകര്‍ന്ന് അപകടത്തില്‍പ്പെട്ടത് യുവതിയും രണ്ട് മക്കളും ഒരു പരിചാരികയുമാണ്.
അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെടുകയായിരുന്നു.വെനിസ്വേലനിയക്കാരി മരിലി ഷാകോണ്‍ രണ്ടും ആറും വയസുള്ള മക്കളും ഒരു പരിചാരികയുമായിരുന്നു. യാത്രക്കിടെ നടുക്കടലില്‍ വെച്ച് ബോട്ട് തകരുകയായിരുന്നു.രക്ഷിക്കാന്‍ ആരുമെത്താതെ നാലുദിവസമാണ് ഇവര്‍ കടലില്‍ കുടുങ്ങിയത്. ഭക്ഷണവും കുടിവെള്ളവുമില്ലാതെ പൊരിഞ്ഞ ചൂടില്‍ അവശരായ മക്കളെ നാലുദിവസം തുടര്‍ച്ചയായി മുലയൂട്ടിയാണ് യുവതി ജീവന്‍ നിലനിര്‍ത്തിയത്.
എന്നാല്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് മൂത്രം കുടിക്കേണ്ടി വന്നു. പക്ഷെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായി മരിലിക്ക് ജീവന്‍ നഷ്ടമായി. ഇവരെ തെരഞ്ഞ് രക്ഷാസംഘം എത്തുമ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ആകെ തളര്‍ന്ന് പേടിച്ച് വിറച്ച് രണ്ട് മക്കള്‍ അമ്മയുടെ മൃതദേഹത്തില്‍ പറ്റിപ്പിടിച്ച് കിടക്കുകയായിരുന്നു.
പരിചാരിക തകര്‍ന്ന ബോട്ടില്‍ അവശേഷിച്ച ഫ്രിഡ്ജിനകത്ത് കയറിയിരുന്നതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു.അതേസമയം മരിലിയുടെ ഭര്‍ത്താവ് അടക്കമുള്ള ബോട്ടിലെ മറ്റ് യാത്രികരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മക്കളെ സന്തോഷിപ്പിക്കാനായാണ് കുടുംബം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടതെന്ന് മരിലിയുടെ പിതാവ് പറഞ്ഞു. കുട്ടികളുടെ നില ഇപ്പോള്‍തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…