വയനാട്: 75ാം സ്വാതന്ത്ര്യ ദിനം രാജ്യം ആഘോഷിക്കാനിരിക്കുമ്പോൾ, സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ബഹിഷ്കരിക്കണമെന്ന മുദ്രാവാക്യവുമായി മാവോവാദികളുടെ പോസ്റ്റർ. വയനാട്ടിലെ കമ്പമല എസ്റ്റേറ്റിലാണ് പോസ്റ്ററുകളും ബാനറുകളും മാവോവാദികൾ പതിച്ചിരിക്കുന്നത്.
സ്വതന്ത്ര്യ ദിനാഘോഷം ബഹിഷ്ക്കരിക്കണമെന്നാണ് പോസ്റ്ററുകളിൽ ഇവർ ആവശ്യപ്പെടുന്നത്.മാത്രമല്ല രാജ്യത്തിന് ലഭിച്ചത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും പോസ്റ്ററുകളിൽ പറയുന്നുണ്ട്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

