Monday, June 17, 2024
spot_img

സ്വാതന്ത്ര്യദിനാഘോഷം; പിന്നാലെ സ്‌കൂളിൽ വിളമ്പിയത് മയക്കുമരുന്ന്; വീഡിയോ പുറത്ത്

ജയ്പൂർ : 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പിന്നാലെ സർക്കാർ സ്‌കൂളിൽ എത്തിയത് മയക്കുമരുന്ന്. നിരവധി ആളുകൾ കൂടിയിരുന്ന് കറുപ്പ്, പോപ്പി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോ പുറത്തായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

രാജസ്ഥാനിലെ ബർമർ ജില്ലയിലാണ് സംഭവം. ഗുഡമലാനിയിലെ സർക്കാർ സ്‌കൂളിലാണ് സ്വാതന്ത്ര്യദിനാഘോഷത്തിന് ശേഷം ലഹരിവസ്തുക്കൾ വിതരണം ചെയ്തത്. ആളുകൾ പരസ്പരം കറുപ്പും പോപ്പി തൊണ്ടും കൈമാറുകയും അത് കഴിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ് അദ്ധ്യാപകർ സ്‌കൂളിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടുത്ത ദിവസം തന്നെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles