yogi-statement
ചണ്ഡീഗഢ്: ആഗസ്റ്റ് 15ന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ ഭീഷണിയുമായി ഖാലിസ്ഥാൻവാദികൾ. മുഖ്യമന്ത്രിമാർ സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുതെന്നാണ് ഭീഷണി. കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളാണ് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി.
നിങ്ങളുടെ രാഷ്ട്രീയ അന്ത്യത്തിന് താങ്കൾ തന്നെ കാരണമാകുമെന്നാണ് സിഖ്സ് ഫോർ ജസ്റ്റിസ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന് അയച്ച ഭീഷണി സന്ദേശത്തിൽ അറിയിച്ചിരിക്കുന്നത്. അതേസമയം ഹിമാചൽ പ്രദേശ് മുഖ്യമന്തി ജയ് റാം താക്കൂർ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കും സമാനമായ ഭീഷണികൾ ലഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തിൻ ദേശീയ പതാക ഉയർത്തരുതെന്നും അന്നേ ദിവസം സംസ്ഥാനത്തെ തെർമൽ പ്ലാന്റുകൾ അടച്ചിടണമെന്നുമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലഭിച്ചിരിക്കുന്ന സന്ദേശം. സിഖ്സ് ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി ഗുർപത്വന്ത് സിംഗ് പനൂണിന്റെ പേരിലുള്ളതാണ് ഭീഷണി സന്ദേശങ്ങൾ എന്നാണ് റിപ്പോർട്ട്. ഭീഷണികളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ഈ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…