Wednesday, May 15, 2024
spot_img

മുഖ്യമന്ത്രിമാർക്കെതിരെ ഭീഷണി: റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം ആവർത്തിക്കാൻ ഖാലിസ്ഥാൻവാദികൾ : സുരക്ഷ ശക്തമാക്കി സേന

ചണ്ഡീഗഢ്: ആഗസ്റ്റ് 15ന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ ഭീഷണിയുമായി ഖാലിസ്ഥാൻവാദികൾ. മുഖ്യമന്ത്രിമാർ സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുതെന്നാണ് ഭീഷണി. കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളാണ് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി.

നിങ്ങളുടെ രാഷ്ട്രീയ അന്ത്യത്തിന് താങ്കൾ തന്നെ കാരണമാകുമെന്നാണ് സിഖ്സ് ഫോർ ജസ്റ്റിസ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന് അയച്ച ഭീഷണി സന്ദേശത്തിൽ അറിയിച്ചിരിക്കുന്നത്. അതേസമയം ഹിമാചൽ പ്രദേശ് മുഖ്യമന്തി ജയ് റാം താക്കൂർ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കും സമാനമായ ഭീഷണികൾ ലഭിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തിൻ ദേശീയ പതാക ഉയർത്തരുതെന്നും അന്നേ ദിവസം സംസ്ഥാനത്തെ തെർമൽ പ്ലാന്റുകൾ അടച്ചിടണമെന്നുമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലഭിച്ചിരിക്കുന്ന സന്ദേശം. സിഖ്സ് ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി ഗുർപത്വന്ത് സിംഗ് പനൂണിന്റെ പേരിലുള്ളതാണ് ഭീഷണി സന്ദേശങ്ങൾ എന്നാണ് റിപ്പോർട്ട്. ഭീഷണികളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ഈ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles