India as kings of cricket; First in all three formats
ഓരോ പടിയും കീഴടക്കി ഒന്നാമതായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയം നേടിയതോടെ ടി20ക്കും ഏകദിനത്തിനും പുറമെ ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിലും ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന ചരിത്ര നേട്ടവും ഇന്ത്യക്ക് സ്വന്തം. ഇതാദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്.
രോഹിത് ശര്‍മയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഈ മൂന്ന് നേട്ടങ്ങളും ഇന്ത്യ കൈവരിച്ചത്.
ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയക്ക് ഒന്നാം സ്ഥാനവും ഇന്ത്യക്ക് രണ്ടാം സ്ഥാനവുമായിരുന്നു. ഓസ്ട്രേലിയയുമായി ആദ്യ ടെസ്റ്റ് മത്സരം വിജയത്തിന് ശേഷമാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തുന്നത്. 32 മത്സരങ്ങളില്‍ 115 റേറ്റിംഗ് പോയന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 29 മത്സരങ്ങളില്‍ 111 റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…