Saturday, October 3, 2026

ക്രിക്കറ്റ് രാജാക്കന്മാരായി ഇന്ത്യ ; മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത്; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനായി രോഹിത് ശർമ്മ

ഓരോ പടിയും കീഴടക്കി ഒന്നാമതായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയം നേടിയതോടെ ടി20ക്കും ഏകദിനത്തിനും പുറമെ ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിലും ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന ചരിത്ര നേട്ടവും ഇന്ത്യക്ക് സ്വന്തം. ഇതാദ്യമായാണ് മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഇന്ത്യക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്.
രോഹിത് ശര്‍മയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഈ മൂന്ന് നേട്ടങ്ങളും ഇന്ത്യ കൈവരിച്ചത്.

ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയക്ക് ഒന്നാം സ്ഥാനവും ഇന്ത്യക്ക് രണ്ടാം സ്ഥാനവുമായിരുന്നു. ഓസ്ട്രേലിയയുമായി ആദ്യ ടെസ്റ്റ് മത്സരം വിജയത്തിന് ശേഷമാണ് ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തുന്നത്. 32 മത്സരങ്ങളില്‍ 115 റേറ്റിംഗ് പോയന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തും 29 മത്സരങ്ങളില്‍ 111 റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

Related Articles

Latest Articles