Monday, May 20, 2024
spot_img

ആസിയാൻ ഉച്ചകോടിയെ നരേന്ദ്രമോദി നയിക്കും;ആ വാക്കുകൾക്ക് കാതോർത്ത് ലോകരാജ്യങ്ങൾ

 ദില്ലി:17-ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നരേന്ദ്ര മോദിക്കൊപ്പം, വിയറ്റ്‌നാം പ്രധാനമന്ത്രി ന്യുയെന്‍ സുവാന്‍ ഫുക്കും അദ്ധ്യക്ഷത വഹിക്കും. ആസിയാന്‍- ഇന്ത്യ നയതന്ത്ര പങ്കാളിത്തത്തെ കുറിച്ചും സമുദ്ര സഹകരണം, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളില്‍ കൈവരിച്ച പുരോഗതിയെ കുറിച്ചും ഉച്ചകോടി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങളെ കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

Related Articles

Latest Articles