Sunday, September 27, 2026

അരയും തലയും മുറുക്കി ടീം ഇന്ത്യ,ഓസീസിനു ലോക്കിടും എന്ന് കോഹ്ലി പട

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു.  എല്ലാ കളിക്കാരുടെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് പരിശീലനം തുടങ്ങിയത്.

ഋഷഭ് പന്ത്, ടി. നടരാജന്‍,  ശാര്‍ദുള്‍ താക്കുര്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഈ മാസം 27ന് ആരംഭിക്കുന്ന ഏകദിന മത്സരത്തോടെ ഓസീസിനെതിരായ പരമ്പര ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 29 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ടി 20 പരമ്പര ഡിസംബര്‍ നാലിനും ടെസ്റ്റ് പരമ്പര ഡിസംബര്‍ 17നും ആരംഭിക്കും.

മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിയാണ് ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ആദ്യ ടെസ്റ്റിനുശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. അവസാന മൂന്ന് ടെസ്റ്റുകളില്‍ അജിങ്ക്യ രഹാനെ നായകനാകും.

Related Articles

Latest Articles