ദില്ലി: ക്വാഡ് സഖ്യത്തിലെ കരുത്തന്മാരുടെ സമ്മേളനമായ ഇന്ത്യ-ഓസ്ട്രേലിയ ഉച്ചകോടി ഇന്ന് (India-Australia Summit 2022) നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മില്‍ ഓണ്‍ലൈനായാണ് ചർച്ച നടക്കുക. കഴിഞ്ഞവർഷം രാജ്‌നാഥ് സിംഗും എസ്.ജയശങ്കറും അടങ്ങുന്ന മന്ത്രിമാർ ഓസ്‌ട്രേലിയൻ പ്രതിരോധ-വിദേശകാര്യമന്ത്രിമാരുമായി നടന്ന യോഗത്തിന്റെ തുടർച്ചയാണ് ഇന്ന് നടക്കുന്നത്.
വിവിധ മേഖലകളിലായി ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് വിവരം.
ഇന്ത്യയില്‍ ഓസ്ട്രേലിയ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കല്‍ക്കരി, ലിഥിയം തുടങ്ങിയവ ഓസ്ട്രേലിയയില്‍ നിന്ന് ലഭ്യമാക്കാനുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പിടും. കാര്‍ഷികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ സഹകരിക്കാനുള്ള പ്രഖ്യാപനവും ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം ക്വാഡിന്റെ ഭാഗമായ ശേഷം ഇന്ത്യയും, ഓസ്ട്രേലിയയും ഇത് രണ്ടാം തവണയാണ് ഒരു സമഗ്രമായ സമ്മേളനത്തിനായി ഒത്തുകൂടുന്നത്. അതേസമയം വാണിജ്യ-വിദ്യാഭ്യാസമേഖലയിൽ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം സുശക്തമാകുമെന്ന സൂചനയാണ് വാണിജ്യമന്ത്രാലയം നൽകുന്നത്. ഇന്ത്യയിൽ ഓസ്‌ട്രേലിയൻ കമ്പനികൾ ഉടൻ വൻതോതിൽ മുതൽ മുടക്കും. ഒപ്പം വിവിധ ഉൽപ്പന്നങ്ങൾക്കുള്ള കയറ്റുമതി ഇറക്കുമതി തിരിവുകളിൽ കാര്യമായ കുറവ് വരുത്തുമെന്നും വാണിജ്യമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…