Thursday, September 24, 2026

”ഇന്ത്യയെ ഞാൻ നമിക്കുന്നു”; ഭാരതത്തെ പ്രശംസിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഭാരതത്തെ പ്രശംസിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ(Imran Khan Praises Indias Diplomatic Relation With World Countries). ഇന്ത്യയെ ഞാൻ നമിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇമ്രാൻ ഖാൻ ഇന്ത്യയെ വാനോളം പുകഴ്ത്തിയത്. അതോടൊപ്പം കേന്ദ്രസർക്കാരിനേയും ഇന്ത്യയുടെ വിദേശകാര്യ നയത്തേയും പാക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇമ്രാൻ ഇന്ത്യയെ പ്രശംസിക്കുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഖൈബർ-പഖ്തുൻക്വ പ്രവിശ്യയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.

ഇമ്രാൻ ഖാന്റെ വാക്കുകൾ ഇങ്ങനെ:

”ഇന്ത്യയുടെ വിദേശകാര്യനയം സ്വതന്ത്രവും, പൂർണമായും ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ്. ഇന്ന് ഞാൻ ഇന്ത്യയെ സല്യൂട്ട് ചെയ്യുകയാണ്. ഇന്ത്യ എപ്പോഴും ഒരു സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നത്. അമേരിക്ക ഉൾപ്പെടെ അംഗങ്ങളായ ക്വാഡ് സഖ്യത്തിലെ അംഗമാണ് ഇന്ത്യ. എന്നാൽ നിഷ്പക്ഷത പുലർത്തിക്കൊണ്ടാണ് ഇന്ത്യ നിലകൊള്ളുന്നത്. നിരവധി രാജ്യങ്ങൾ ഇപ്പോൾ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന റഷ്യയിൽ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കാരണം അവരുടെ വിദേശകാര്യനയം അവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഉള്ളതാണെന്നും, എന്നാൽ ഞാൻ സ്വീകരിക്കുന്ന വിദേശകാര്യനയവും പാകിസ്ഥാനിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് എന്നും” ഇമ്രാൻ അവകാശപ്പെട്ടു.

Related Articles

Latest Articles