India

ക്വാഡ് സഖ്യത്തിലെ കരുത്തന്മാരുടെ സമ്മേളനം; ഇന്ത്യ-ഓസ്ട്രേലിയ ഉച്ചകോടി ഇന്ന്; ചർച്ച ഓൺലൈനായി

ദില്ലി: ക്വാഡ് സഖ്യത്തിലെ കരുത്തന്മാരുടെ സമ്മേളനമായ ഇന്ത്യ-ഓസ്ട്രേലിയ ഉച്ചകോടി ഇന്ന് (India-Australia Summit 2022) നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മില്‍ ഓണ്‍ലൈനായാണ് ചർച്ച നടക്കുക. കഴിഞ്ഞവർഷം രാജ്‌നാഥ് സിംഗും എസ്.ജയശങ്കറും അടങ്ങുന്ന മന്ത്രിമാർ ഓസ്‌ട്രേലിയൻ പ്രതിരോധ-വിദേശകാര്യമന്ത്രിമാരുമായി നടന്ന യോഗത്തിന്റെ തുടർച്ചയാണ് ഇന്ന് നടക്കുന്നത്.

വിവിധ മേഖലകളിലായി ഓസ്ട്രേലിയ ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് വിവരം.
ഇന്ത്യയില്‍ ഓസ്ട്രേലിയ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കല്‍ക്കരി, ലിഥിയം തുടങ്ങിയവ ഓസ്ട്രേലിയയില്‍ നിന്ന് ലഭ്യമാക്കാനുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പിടും. കാര്‍ഷികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ സഹകരിക്കാനുള്ള പ്രഖ്യാപനവും ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം ക്വാഡിന്റെ ഭാഗമായ ശേഷം ഇന്ത്യയും, ഓസ്ട്രേലിയയും ഇത് രണ്ടാം തവണയാണ് ഒരു സമഗ്രമായ സമ്മേളനത്തിനായി ഒത്തുകൂടുന്നത്. അതേസമയം വാണിജ്യ-വിദ്യാഭ്യാസമേഖലയിൽ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം സുശക്തമാകുമെന്ന സൂചനയാണ് വാണിജ്യമന്ത്രാലയം നൽകുന്നത്. ഇന്ത്യയിൽ ഓസ്‌ട്രേലിയൻ കമ്പനികൾ ഉടൻ വൻതോതിൽ മുതൽ മുടക്കും. ഒപ്പം വിവിധ ഉൽപ്പന്നങ്ങൾക്കുള്ള കയറ്റുമതി ഇറക്കുമതി തിരിവുകളിൽ കാര്യമായ കുറവ് വരുത്തുമെന്നും വാണിജ്യമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

admin

Recent Posts

“പോരാളി ഷാജിമാരെ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും രക്ഷപ്പെടാൻ !” രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ

യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…

1 hour ago

ബാർ കോഴ വിവാദം !തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…

1 hour ago

രക്തദാനം മഹാദാനം !

രക്തദാനം ചെയ്താലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്..

2 hours ago

ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ; കേന്ദ്രമന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കേരളാ ഗവർണർ

തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…

2 hours ago

കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയതിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ധീര സൈനികൻ ഔറംഗസേബിന്റെ ഓർമകൾക്ക് ആറു വയസ്സ്; ജ്യേഷ്ഠന്റെ ഓർമ്മയിൽ സൈന്യത്തിൽ ചേർന്ന് രാഷ്ട്ര സേവനം നടത്തി അനുജന്മാർ

ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…

2 hours ago