Sunday, December 14, 2025

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ തകര്‍ത്തു; ഇന്ത്യ സെമിയില്‍

ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ സെമി ഫൈനലില്‍ എത്തി ഇന്ത്യ. കരുത്തരായ ബെല്‍ജിയത്തെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം.

ഇന്ത്യയുടെ വിജയം എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. സെമിയില്‍ ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളികള്‍. രണ്ടാം ക്വാര്‍ട്ടറില്‍ എസ്.എന്‍ തിവാരിയാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇന്ത്യയുടെ വിഷ്ണുകാന്ത് സിങ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മാത്രമല്ല ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പവന്‍ നടത്തിയ മികച്ച പ്രകടനമാണ് ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ പവന്‍ രക്ഷപ്പെടുത്തുകയായിരുന്നു

Related Articles

Latest Articles