Tuesday, June 18, 2024
spot_img

രക്ഷാദൗത്യത്തിന് തുടക്കമിട്ട് ഭാരതം, ഓപ്പറേഷൻ കാവേരിയുടെ ആദ്യസംഘം ഇന്ന് ദില്ലിയിലെത്തും, ജിദ്ദയിൽ ദൗത്യം ഏകോപിപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ദില്ലി : സൈനിക കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ രൂപം നൽകിയ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ദില്ലിയിൽ വിമാനമിറങ്ങും. സംഘത്തിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്. മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചെലവിൽ കേരളത്തിൽ എത്തിക്കുമെന്നും മലയാളികളുടെ താമസവും ഭക്ഷണവും കേരള ഹൗസിൽ ഏർപ്പാടാക്കുമെന്ന് കെ.വി.തോമസ് അറിയിച്ചു.

360 ഇന്ത്യക്കാരുമായുള്ള വിമാനമാണ് ഇന്ന് രാത്രി ദില്ലിയിലെത്തുന്നത്. ട്വിറ്ററിലൂടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇവർ മാതൃരാജ്യത്തേക്ക് തിരികെയെത്തി കുടുംബവുമായി ഒത്തുചേരുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles