കർത്തവ്യപഥത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു പരേഡിനെ അഭിവാദ്യം ചെയ്യുന്നു
ദില്ലി : രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് ആരംഭിച്ചത്.
കർത്തവ്യപഥത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. പരേഡിൽ അംഗരക്ഷക സൈന്യത്തിന്റെ അകമ്പടിയോടെ രാഷ്‌ട്രപതി എത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ടോടെ പരേഡ് ആരംഭിച്ചു. സേനാംഗങ്ങളുടെ മാർച്ചും നിശ്ചലദൃശ്യങ്ങളും ഫ്‌ളോട്ടുകളും അടുത്തതായി അണിനിരന്നു. ടാബ്ലോകൾ പൊതുജനങ്ങൾക്ക് കാണാൻ ചെങ്കോട്ട വരെ അവസരമൊരുക്കിയിരുന്നു . പുതുതായി നിർമ്മിച്ച കർത്തവ്യപഥിലെ ആദ്യ പരേഡിനാണ് ഇന്ന് ഭാരതം സാക്ഷ്യം വഹിച്ചത്.
ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷമായിരുന്നു ഇത്തവണ നടന്നത്. സെൻട്രൽ വിസ്തയുടെ നിർമ്മാണത്തൊഴിലാളികൾ, കർത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികൾ, റിക്ഷക്കാർ, പാൽ-പച്ചക്കറി-പലവ്യജ്ഞന വിൽപ്പനക്കാർ തുടങ്ങിയവർക്ക് പരേഡിൽ പ്രത്യേക ക്ഷണം ലഭിച്ചു. കർത്തവ്യപഥിൽ വിവിഐപി സീറ്റിലിരുന്നാണ് ഇവർ പരേഡ് വീക്ഷിച്ചത്.
റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക കണ്ടിജെന്റിൽ പുരിഷന്മാർക്കൊപ്പം വനിതകളും ഭാഗമായി . രാജസ്ഥാനീ സാംസ്‌കാരിക ചരിത്രം ഉൾക്കൊള്ളിച്ചുള്ളതായിരുന്നു വനിതകളുടെ വേഷം.
ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങൾ പൂർണമായും ഒഴിവാക്കി ഇന്ത്യൻ രാഗങ്ങളാണ് ഇത്തവണ പരേഡിൽ ഉൾപ്പെടുത്തിയത്. നാല് ഇന്ത്യൻ രാഗങ്ങൾ ഉൾപ്പെടുത്തിയാണ് പരേഡിൽ വ്യോമസേനയുടെ പശ്ചത്താല സംഗീതം ഒരുക്കിയത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…