Monday, April 29, 2024
spot_img

74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഭാരതം ;
കർത്തവ്യപഥിൽ ആദ്യ പരേഡ്;ബോളിവുഡ്, പാശ്ചാത്യ സംഗീതങ്ങൾ ഒഴിവാക്കി
ഭാരതീയ പൈതൃകത്തിൽ ആറാടി പരേഡ്

ദില്ലി : രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് ആരംഭിച്ചത്.

കർത്തവ്യപഥത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. പരേഡിൽ അംഗരക്ഷക സൈന്യത്തിന്റെ അകമ്പടിയോടെ രാഷ്‌ട്രപതി എത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ടോടെ പരേഡ് ആരംഭിച്ചു. സേനാംഗങ്ങളുടെ മാർച്ചും നിശ്ചലദൃശ്യങ്ങളും ഫ്‌ളോട്ടുകളും അടുത്തതായി അണിനിരന്നു. ടാബ്ലോകൾ പൊതുജനങ്ങൾക്ക് കാണാൻ ചെങ്കോട്ട വരെ അവസരമൊരുക്കിയിരുന്നു . പുതുതായി നിർമ്മിച്ച കർത്തവ്യപഥിലെ ആദ്യ പരേഡിനാണ് ഇന്ന് ഭാരതം സാക്ഷ്യം വഹിച്ചത്.

ഏറെ പുതുമ നിറഞ്ഞ റിപ്പബ്ലിക് ദിനാഘോഷമായിരുന്നു ഇത്തവണ നടന്നത്. സെൻട്രൽ വിസ്തയുടെ നിർമ്മാണത്തൊഴിലാളികൾ, കർത്തവ്യപഥത്തിലെ ശുചീകരണ തൊഴിലാളികൾ, റിക്ഷക്കാർ, പാൽ-പച്ചക്കറി-പലവ്യജ്ഞന വിൽപ്പനക്കാർ തുടങ്ങിയവർക്ക് പരേഡിൽ പ്രത്യേക ക്ഷണം ലഭിച്ചു. കർത്തവ്യപഥിൽ വിവിഐപി സീറ്റിലിരുന്നാണ് ഇവർ പരേഡ് വീക്ഷിച്ചത്.

റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ ഒട്ടക കണ്ടിജെന്റിൽ പുരിഷന്മാർക്കൊപ്പം വനിതകളും ഭാഗമായി . രാജസ്ഥാനീ സാംസ്‌കാരിക ചരിത്രം ഉൾക്കൊള്ളിച്ചുള്ളതായിരുന്നു വനിതകളുടെ വേഷം.

ബോളിവുഡ്, പാശ്ചാത്യസംഗീതങ്ങൾ പൂർണമായും ഒഴിവാക്കി ഇന്ത്യൻ രാഗങ്ങളാണ് ഇത്തവണ പരേഡിൽ ഉൾപ്പെടുത്തിയത്. നാല് ഇന്ത്യൻ രാഗങ്ങൾ ഉൾപ്പെടുത്തിയാണ് പരേഡിൽ വ്യോമസേനയുടെ പശ്ചത്താല സംഗീതം ഒരുക്കിയത്.

Related Articles

Latest Articles