Featured

മോദിയുടെ വാക്കുകൾ കേട്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ലോകരാഷ്ട്രങ്ങൾ

മോദിയുടെ വാക്കുകൾ കേട്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ലോകരാഷ്ട്രങ്ങൾ | INDIA-CENTRAL ASIA SUMMIT

മദ്ധ്യേഷ്യയിൽ ഇന്ത്യയുടെ നയങ്ങൾക്ക് പ്രസക്തിയേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .
ചരിത്രത്തിലാദ്യമായി നടന്ന മധ്യേഷ്യൻ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
സമ്മേളനത്തിൽ ഇന്ത്യയുടെ ഇടപെടലുകൾ നിർണ്ണായകമായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച ദീർഘകാല വികസന ചിന്തകൾ ഏവരും ഏറെ പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ ബൽറ്റ് റോഡ് വികസനമെന്ന പേരിൽ ചൈന നടത്തുന്ന അധിനിവേശ ശ്രമത്തിന് കൃത്യമായ മറുപടിയാണ് നരേന്ദ്രമോദി നൽകിയത്. സഹകരണം സമഗ്രവും ദീർഘകാലത്തേക്കാകണമെന്ന ഇന്ത്യയുടെ സുപ്രധാന നയമാണ് നരേന്ദ്രമോദി മുന്നോട്ട് വച്ചത്. അടുത്ത 30 വർഷത്തെ വികസന കാഴ്ചപ്പാടുകളാണ് ഊന്നിപ്പറഞ്ഞത്. മേഖലയിലെ സുരക്ഷയിൽ നാം ഏവരും ആശങ്കാകുലരാണ്. അഫ്ഗാനിലെ വികസനകാര്യത്തിലും നമുക്കേവർക്കും ആശങ്കയുണ്ട്.

എന്നാൽ ഇത് ഒരുമിച്ച് നിന്നാൽ പരിഹരിക്കാവുന്നതേയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് കാര്യങ്ങളെ ഊന്നിയാണ് സമ്മേളനത്തിൽ ചർച്ചകൾ നടന്നത്. ഒന്നാമത്തേത് ഇന്ത്യ മേഖലയിലെ എല്ലാ രാജ്യങ്ങളുമായി ചേർന്നുള്ള മധ്യേഷ്യൻ വാണിജ്യ-പ്രതിരോധ കൂട്ടായ്മയാണ് ആഗ്രഹിക്കുന്നത്. രണ്ടാമത്തേത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ടാവുക എന്നതാണ്. വിവിധ മേഖലകളിലെ മന്ത്രാലയങ്ങളും ഗുണഭോക്താക്കളും തമ്മിൽ സജീവമായ ആശയവിനിമയം ഉറപ്പുവരുത്തണം. മൂന്നാമതായി ഇത്തരം സഹകരണം ഏതൊക്കെ മേഖലയിൽ നടക്കണമെന്നും അതിന്റെ പ്രവർത്തന മാർഗ്ഗരേഖ പുറത്തിറക്കണമെന്നതും നിർബന്ധമാക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മധ്യേഷ്യൻ രാജ്യങ്ങളുമായി മികച്ച നയതന്ത്രബന്ധങ്ങൾ ഇന്ത്യ സജീവമാക്കി യതിന്റെ 30-ാം വർഷമാണിത്. ഏറെ ശുഭാപ്തിവിശ്വാസത്തോടെയാണ് എല്ലാ രാജ്യങ്ങളും സഹകരിക്കുന്നതെന്നും നരേന്ദ്രമോദി പ്രസംഗത്തിൽ സൂചിപ്പിച്ചു. കസാഖിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. നേതൃത്വതലത്തിൽ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിൽ ഇത്തരത്തിൽ ഉച്ചകോടി ചരിത്രത്തിലാദ്യമായാണ് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

Anandhu Ajitha

Recent Posts

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

15 minutes ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

20 minutes ago

വിവാദ പ്രസ്താവന ! എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി ; ഒരു കോടി കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യം

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…

3 hours ago

കൗമാരക്കാരെ ലക്ഷ്യമിട്ട് ഐഎസ്‌ഐ !! പാക് ചാര സംഘടനയുമായി ബന്ധമുള്ള 40 കുട്ടികൾ നിരീക്ഷണത്തിൽ ; വൈറ്റ് കോളർ ഭീകരതയ്ക്ക് പിന്നാലെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി!!

ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…

3 hours ago

ശാസ്തമംഗലത്തെ ഓഫീസ് കെട്ടിടം കൗൺസിലർക്ക് മടക്കി നൽകി എം എൽ എ വി.കെ പ്രശാന്ത്

ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…

3 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ !! മോഷണക്കുറ്റം ആരോപിച്ച് ഇസ്‌ലാമിസ്റ്റുകൾ ഭയപ്പെടുത്തി ഓടിച്ച ഇരുപത്തിയഞ്ചുകാരൻ കനാലിൽ വീണ് മരിച്ചു

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…

4 hours ago