ദോഹ:ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4X400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ മലയാളിക്കരുത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ഫൈനലില്‍. രണ്ടാമത്തെ ഹീറ്റ്‌സില്‍ മൂന്നാമതെത്തിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും മികച്ച സമയമായ മൂന്നു മിനിറ്റ് 16.14 സെക്കന്‍റിലാണ് ഇന്ത്യന്‍ ടീം ഫിനിഷിങ് ലൈന്‍ കടന്നത് .
മലയാളിക്കരുത്തിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യക്കായി മുഹമ്മദ് അനസ്, വി കെ വിസ്മയ, ജിസ്‌ന മാത്യു, നോഹ് നിര്‍മ്മല്‍ ടോം എന്നിവരാണ് ട്രാക്കിലിറങ്ങിയത്.ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തോടെ 2020-ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനും ഇന്ത്യന്‍ ടീം യോഗ്യത നേടി.
ഫൈനലിന് യോഗ്യത നേടിയ ടീമുകളില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. മൂന്നു മിനിറ്റ് 12.42 സെക്കന്‍റില്‍ ഓടിയെത്തിയ അമേരിക്കന്‍ ടീമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. ലോക റെക്കോഡ് പ്രകടനമായിരുന്നു അമേരിക്കന്‍ ടീം കാഴ്ച്ചവെച്ചത്. ജമൈക്ക രണ്ടാമതും ബഹ്‌റെൈന്‍ മൂന്നാമതുമായാണ് യോഗ്യത നേടിയത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 9 നാണു ഫൈനല്‍

