International

കെനിയയിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ തട്ടികൊണ്ട് പോയ സംഭവം; പ്രസിഡന്റ് വില്യം സമോയി റൂട്ടോയെ ആശങ്കയറിച്ച് ഇന്ത്യ

കെനിയ: രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശങ്കയറിച്ച് ഇന്ത്യ.വളരെ അസ്വസ്ഥമാക്കുന്ന സാഹചര്യം എന്നാണ് ഇന്ത്യ സംഭവത്തെ വിശേഷിപ്പിച്ചത്. കെനിയയിലെ ഇന്ത്യന്‍ പ്രതിനിധി ഇന്നലെ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയെ കാണുകയും വിഷയത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോയുടെ ഡിജിറ്റല്‍ കാമ്പെയ്ന്‍ ടീമിന്റെ ഭാഗമായിരുന്ന സുല്‍ഫിഖര്‍ അഹമ്മദ് ഖാനെയും , മുഹമ്മദ് സായിദ് സമി കിദ്വായിയെയും ഒരു സംഘം കൊലപ്പെടുത്തിയതായി നേരത്തെ മാദ്ധ്യമ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം, മാദ്ധ്യമ റിപ്പോര്‍ട്ടിനെക്കുറിച്ച് കെനിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല.

കാണാതായ ഇന്ത്യന്‍ പൗരന്‍മാരായ മുഹമ്മദ് സായിദ് സമി കിദ്വായ്, സുല്‍ഫിഖര്‍ അഹമ്മദ് ഖാന്‍ എന്നിവരെ കണ്ടെത്താന്‍ കെനിയന്‍ സര്‍ക്കാരുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.നെയ്റോബിയിലെ ഞങ്ങളുടെ ഹൈക്കമ്മീഷണര്‍ നംഗ്യ ഖംപ, പ്രസിഡന്റ് വില്യം സമോയി റൂട്ടോയെ വിളിച്ച് ഉത്കണ്ഠ അറിയിക്കുകയും ഈ അന്വേഷണം ത്വരിതപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ രാജ്യം അസ്വസ്ഥമാണ്. കേസ് സമഗ്രമായി അന്വേഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസ്താനയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പലിനെ കസ്റ്റഡിയിലെടുത്തു ! നടപടി കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തതിന് പിന്നാലെ

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗർ എന്ന…

53 mins ago

മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ !സ്ഥിരീകരണമുണ്ടായത് ഇന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ; വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരെന്ന് നഗരസഭ

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ…

2 hours ago