khadi
ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് പ്രതിരോധ രംഗത്തും പിന്തുണ നൽകി ഇന്ത്യ. ശ്രീലങ്കൻ വ്യോമസേനയിലേയും നാവിക സേനയിലേയും സേനാംഗങ്ങളെ ഇന്ത്യ പരിശീലിപ്പിക്കും. ഇതിനായി ഇന്ത്യൻ നാവിക സേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ശ്രീലങ്കൻ എയർബേസിൽ എത്തിക്കഴിഞ്ഞു. ഒരാഴ്‌ച്ചയാണ് ഇവർക്ക് പരിശീലനം നൽകുക.
ലങ്കൻ എയർഫോഴ്സ് പൈലറ്റുമാർക്ക് ഇന്ത്യയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ പരിചയപ്പെടുത്താനും കോ-പൈലറ്റ് അനുഭവം നൽകാനുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ശ്രീലങ്കൻ നാവിക സേനയുടെ അഡ്വാൻസ്ഡ് ഓഫ്‌ഷോർ പട്രോൾ വെസ്സൽ ആയ സയൂരാലയിൽ പരിശീല സംഘം വിപുലമായ ഡെക്ക് ലാൻഡിംഗ് പരിശീലനം നടത്തി. ഇരുരാജ്യങ്ങളിലേയും സായുധ സേനകൾ തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ ശക്തിപ്പെടുക.
അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് ആശ്വാസമായി ഇന്ത്യ സഹായം എത്തിച്ചു. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതിയ്‌ക്കായി നൂറ് കോടി ഡോളർ കൂടിയാണ് ഇന്ത്യ വായ്പയായി നൽകുന്നത്. കഴിഞ്ഞമാസം പെട്രോളിയം ഉത്പ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ 50 കോടി ഡോളർ രാജ്യത്തിന് വായ്പ നൽകിയിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…