cricket

വാങ്കെഡയിൽ മോഹജയം ! ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ ! ന്യൂസിലാൻഡിനെ 70 റൺസിന് തകർത്തു;ഏഴ് വിക്കറ്റുമായി തീക്കാറ്റായി മുഹമ്മദ് ഷമി !

ഏഴ് വിക്കറ്റ് വീഴ്ത്തി പേസ് ബൗളർ മുഹമ്മദ് ഷമി തീക്കാറ്റായി മാറിയപ്പോൾ ന്യൂസീലന്‍ഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ക്കാനും ഇന്ത്യയ്ക്കായി.
ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് എന്ന വമ്പൻ വിജലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ഔട്ടായി. നാളെ നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെയാകും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടുക.
ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ ലോകകപ്പില്‍ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി.

398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ന്യൂസീലന്‍ഡിന് 39 റണ്‍സിനിടെ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവരെ നഷ്ടമായിരുന്നു. മുഹമ്മദ് ഷമിയാണ് ഇരുവരെയും മടക്കിയത്.

എന്നാൽ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ – ഡാരില്‍ മിച്ചല്‍ സഖ്യം 181 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കിവീസ് മത്സരത്തിൽ തിരിച്ചെത്തി. ബുംറയുടെ പന്തില്‍ വില്യംസണെ പിടികൂടാനുള്ള സുവർണ്ണാവസരം ഷമി നഷ്ടപ്പെടുത്തി.എന്നാൽ 33-ാം ഓവറില്‍ വില്യംസണെ പുറത്താക്കി ഷമി തന്നെ തെറ്റിന് പരിഹാരം കണ്ടെത്തി. അതേ ഓവറില്‍ ടോം ലാഥത്തെ പൂജ്യം റണ്ണിന് പുറത്താക്കിയതോടെ ഗാലറി ആഘോഷഭരിതമായി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് മിച്ചല്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ആരാധകർ വീണ്ടും ശങ്കിച്ചു. 43-ാം ഓവറില്‍ 33 പന്തില്‍ 41 റണ്‍സെടുത്ത് നിലയുറപ്പിച്ച ഫിലിപ്‌സിനെ മടക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ മാര്‍ക്ക് ചാപ്മാനെ (2) കുല്‍ദീപ് യാദവ് മടക്കി. 46-ാം ഓവറില്‍ മിച്ചലും മടങ്ങിയതോടെ മത്സരം ഇന്ത്യയുടെ കൈപ്പിടിയിലായി.

നേരത്തെ അമ്പതാം ഏകദിന സെഞ്ചുറിയുമായി വിരാട് കോഹ്‌ലിയും അതിവേഗ സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കളം നിറഞ്ഞു കളിച്ചതോടെയാണ് ഇന്ത്യ വമ്പൻ സ്കോറിലെത്തിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50-ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് അടിച്ചെടുത്തത് .

കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഗില്ലും രോഹിത്തും ആദ്യ ഓവറുമുതല്‍ തന്നെ കിവീസ് ബൗളര്‍മാരെ പ്രഹരിച്ചു. വെടിക്കെട്ടുമായി ഇരുവരും വാംഖഡെയില്‍ കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോർഡ് അതിവേഗത്തിൽ കുതിച്ചു. സ്‌കോര്‍ 71-ല്‍ നില്‍ക്കേ സൗത്തിയുടെ പന്തില്‍ വില്ല്യംസൺ പിടികൂടിയതോടെ രോഹിത് പുറത്തായി.

പിന്നീട് ക്രീസിലെത്തിയ കോഹ്ലി പതിയെയാണ് തുടങ്ങിയത്. മറുവശത്ത് ഗില്‍ ആക്രമിച്ചു കളിച്ചു.22.4 ഓവറില്‍ ടീം 164-1 എന്ന നിലയില്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്‍ പേശി വലിവിനെത്തുടർന്ന് റിട്ടയേഡ് ഹര്‍ട്ടായി പവലിയനിലേക്ക് മടങ്ങി. പകരം ക്രീസിലെത്തിയത് ശ്രേയസ്സ് അയ്യരായിരുന്നു. പിന്നാലെ അർദ്ധ സെഞ്ചുറി തികച്ച ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50-ലധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി.വ്യക്തിഗത സ്‌കോർ 80-റണ്‍സിലെത്തിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. 673-റണ്‍സ് നേടിയ (2003) സച്ചിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. പിന്നാലെ ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയും താരം തികച്ചു.

ടീം സ്‌കോര്‍ 327 ൽ വച്ചാണ് കോഹ്ലി സൗത്തിയുടെ പന്തില്‍ കോണ്‍വേയ്ക്ക് പിടികൊടുത്ത് മടങ്ങുന്നത്. അവസാന ഓവറുകളില്‍ ശ്രേയസ്സും കൂറ്റനടികളുടെ അകമ്പടിയോടെ സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ശക്തമായ നിലയിലെത്തി. പിന്നാലെ കെ എല്‍ രാഹുലും (39) തിരിച്ചുവന്ന ഗില്ലിന്റേയും പ്രകടനത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 397-ല്‍ അവസാനിച്ചു. ഒരു റണ്‍ മാത്രമെടുത്ത സൂര്യകുമാര്‍ യാദവ് ഇന്ന് നിരാശപ്പെടുത്തി. കിവീസിനായി ടീം സൗത്തി 3 വിക്കറ്റെടുത്തപ്പോള്‍ ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു.

Anandhu Ajitha

Recent Posts

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

28 mins ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

1 hour ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

2 hours ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

3 hours ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

3 hours ago