Friday, May 17, 2024
spot_img

‘ഭാരതമാണ് എന്റെ കുടുംബം;130 കോടി ജനങ്ങളുടെ പ്രധാന സേവകൻ മാത്രമാണ് ഞാൻ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

 

ഷിംല: 130 കോടി ജനങ്ങളുള്ള ഭാരതമാണ് തന്റെ കുടുംബമെന്നും കുടുംബത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ ജീവിതമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ പ്രധാന സേവകൻ മാത്രമാണ് താനെന്നും കഴിഞ്ഞ 8 വർഷത്തെ ഭരണ കാലയളവിൽ ഒരിക്കൽപ്പോലും ‍താൻ പ്രധാനമന്ത്രിയാണ് എന്നു ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹിമാചൽപ്രദേശ് തലസ്ഥാനമായ ഷിംലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാത്രമല്ല പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമ്പോൾ മാത്രമാണ് ആ ചിന്ത വരികയെന്നും ഫയൽ പോയിക്കഴിഞ്ഞാൽ പിന്നീടു താൻ പ്രധാനമന്ത്രിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘130 കോടി ജനങ്ങളുള്ള ഭാരതമാണ് എന്റെ കുടുംബം. കുടുംബാംഗമെന്ന നിലയിൽ, കുടുംബത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് എന്റെ ജീവിതം. എന്റെ ജീവിതം മുഴുവനായും ഈ രാജ്യമാണ്. നിങ്ങളാണ്, നിങ്ങൾക്കുള്ളതാണ് എന്റെ ജീവിതം. കഴിഞ്ഞ 8 വർഷത്തിനിടെ ഒരിക്കൽപ്പോലും, ഞാൻ പ്രധാനമന്ത്രിയാണെന്ന തരത്തിൽ സ്വയം ചിത്രീകരിച്ചിട്ടില്ല. 130 കോടി ജനങ്ങളുടെ പ്രധാന സേവകൻ മാത്രമാണു ഞാൻ’- പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles