Monday, May 20, 2024
spot_img

ഇന്ത്യ ഭരിയ്ക്കുന്നത് വിചാരിക്കുന്ന ആളല്ല, മോദി തിരിച്ചടിക്കുമെന്ന് പറഞ്ഞാൽ തിരിച്ചടിച്ചിരിക്കും !

ഇന്ത്യ സമസ്ത മേഖലകളിലും കുതിക്കുകയാണ്. വെറും 9 വർഷം കൊണ്ട് ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴിതാ, നരേന്ദ്രമോദിയുടെ വികസനപ്രവർത്തനങ്ങൾ എണ്ണിയെണ്ണി നിരത്തി പറയുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നുസ്രത്ത് ജഹാൻ.

പുതിയ ഇന്ത്യ ഭരിയ്‌ക്കുന്നത് വേറെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം തിരിച്ചടിക്കും എന്ന് പറഞ്ഞാല്‍ തിരിച്ചടിച്ചിരിക്കുമെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി. അതേസമയം, നരേന്ദ്രമോദി ശബ്ദിക്കുന്നതുപോലും ശ്രദ്ധിച്ചാണ്. അദ്ദേഹത്തിനറിയാം, എവിടെ ശബ്ദിക്കണം. എവിടെ നിര്‍ത്തണം എന്ന്. തിരിച്ചടിക്കും എന്ന് പറഞ്ഞാല്‍ തിരിച്ചടിച്ചിരിക്കുമെന്ന് നുസ്രത്ത് ജഹാൻ വ്യക്തമാക്കി. കൂടാതെ, 1985ല്‍ നടന്ന കനിഷ്ക ദുരത്തെപ്പറ്റിയും നുസ്രത്ത് ജഹാൻ ചൂണ്ടികാട്ടുകയുണ്ടായി. 22 വിമാനജോലിക്കാര്‍ ഉള്‍പ്പെടെ 329 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ എയര്‍ബസ് 128. കാനഡയിലെ മോണ്‍ട്രിയാലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ 268 കാനേഡിയന്‍ യാത്രക്കാര്‍, 24 ബ്രിട്ടീഷ് യാത്രക്കാര്‍, 26 ഇന്ത്യന്‍ പൗരന്മാര്‍ എന്നിങ്ങനെ ഉണ്ടായിരുന്നു. എവിയേഷന്‍ ഹിസ്റ്ററിയില്‍ തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നു അന്ന് നടന്നത്. ഒരു പൊടിപോലും കിട്ടാതെ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് പസഫിക് സമുദ്രത്തിന്റെ മുകളില്‍ തകര്‍ന്നുവീണു. അന്ന് ഇന്ത്യ എന്തെങ്കിലും ചെയ്തോ? ഒരു കാര്യം കൂടി ഇവിടെ ശ്രെദ്ധിക്കേണ്ടതുണ്ട്, ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസിന് വേണ്ടി 1985ല്‍ ഇന്ത്യ ഭരിച്ചിരുന്നത് രാജീവ് ഗാന്ധിയായിരുന്നു. അന്ന് കാനഡയെ എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യയ്‌ക്കായോ ? ഖലിസ്ഥാന്‍ ഭീകരസംഘടനകളോട് ഇതിന്റെ പേരില്‍ ഇന്ത്യ പ്രതികരിച്ചോ ? ഇല്ല. ഇന്നത്തെ മോദിയുടെ ഭരണകൂടമായിരുന്നെങ്കില്‍ പത്ത് എയര്‍ക്രാഫ്റ്റ് തകര്‍ത്തിട്ടുണ്ടാകും. അതാണ് പുതിയ ഇന്ത്യയെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി. കൂടാതെ, കോവിഡ് കാലത്ത് ഇന്ത്യയുടെ വാക്സിന്‍ നല്ലതല്ല എന്ന് പറഞ്ഞ് ഇവിടെ പ്രചാരണം നടന്നു. പക്ഷെ ലോകത്ത് എല്ലായിടത്തും ഏറ്റവുമധികം ഉപയോഗിച്ചത് ഇന്ത്യയുടെ വാക്സിന്‍ ആണ്. ഏത് വിധേനെയും ഇന്ത്യയെ ഇകഴ്‌ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണ് ഇവിടെയുള്ളവരെന്നും നുസ്രത്ത് ജഹാൻ തുറന്നടിച്ചു.

Related Articles

Latest Articles