Monday, December 22, 2025

‘ഭാരതം ഇന്ന് ദുർബലമല്ല; ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ അതിന് മറുപടി നൽകാൻ ഇന്ത്യക്ക് മടിയില്ല’ആ​ഗോള തലത്തിൽ രാജ്യത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് രാജ്നാഥ് സിം​ഗ്

അമരാവതി: ആ​ഗോള തലത്തിൽ ഭാരതത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഭാരതം ഇപ്പോൾ ദുർബലമല്ല. ലോകത്തിലെ ശക്തമായ രാഷ്‌ട്രങ്ങളിലൊന്നായി ഭാരതം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന ‘ഇൻ്റലക്ച്വൽസ് മീറ്റിൽ’ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

‘ഭാരതം ഇപ്പോൾ ദുർബലമല്ല. ലോകത്തിലെ ശക്തമായ രാഷ്‌ട്രങ്ങളിലൊന്നായി ഭാരതം മാറി. ആരെങ്കിലും നമ്മളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ അതിന് മറുപടി നൽകാൻ ഇന്ത്യക്ക് മടിയില്ല. ഇന്ന് ഭാരതത്തിന് അതിനുള്ള ശേഷിയുണ്ട്. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെതാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രത്തലവന്മാർ പോലും ഇന്ത്യയുടെ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികർക്ക് മാപ്പ് ലഭിച്ചത് ഇക്കാരണത്താലാണെന്നും രാജ്നാഥ് സിം​ഗ് വ്യക്തമാക്കി.

Related Articles

Latest Articles