India

മിഗ് 21 യുദ്ധ വിമാനം തകർന്ന സംഭവം; മരണപ്പെട്ട പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന; അപകട കാരണത്തിൽ അവ്യക്തത

ജയ്പൂർ: രാജസ്ഥാനിൽ വ്യാഴാഴ്ച രാത്രി ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന. രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനർ വിമാനമാണ് കഴിഞ്ഞ ദിവസം രാത്രി 9.10 നായിരുന്നു തകര്‍ന്ന് വീണത്.

വിങ് കമാൻഡർ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണ് മിഗ് 21 യുദ്ധവിമാനം തകർന്ന് മരണപ്പെട്ട വ്യോമസേന അംഗങ്ങള്‍ എന്ന് വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.
മിഗ് -21 ട്രെയിനർ വിമാനം വ്യാഴാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ഉതർലായ് എയർ ബേസിൽ നിന്ന് പരിശീലനത്തിനായി പറന്നതായി ഐ‌എ‌എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.

അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വൈമാനികരുടെ കുടുംബാംഗങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം അറിയിച്ചു. റഷ്യൻ നിർമ്മിത യുദ്ധവിമാനമായ മിഗ് 21 ഇതിനു മുന്നേയും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് മിഗ് വിമാനങ്ങളുടെ ഒരു സുരക്ഷാ ഓഡിറ്റ് വ്യോമസേനാ ഈയിടെ നടത്തിയിരുന്നു. അപകട കാരണത്തെ കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

admin

Recent Posts

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം…

18 mins ago

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

22 mins ago

മേയറുമായുള്ള തർക്കം! കെ എസ് ആർ ടി സി ഡ്രൈവറോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം;ഡിടിഒക്ക് മുൻപാകെ ഹാജരായി വിശദീകരണം നൽകണം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെഎസ്ആര്‍ടിസി ഡ്രൈവറായ യദുവിനോട്…

53 mins ago

ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടി; ഭീഷണിപ്പെടുത്തി ന​ഗ്നചിത്രങ്ങളും കൈക്കലാക്കി; സിപിഎം നേതാവ് മുജീബ് റഹ്മാനെതിരെ കേസ്; പോലീസ് നടപടികൾ ഇഴയുന്നതായി ആക്ഷേപം

കൊല്ലം: ​ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാ​ഗ്ദാനം ചെയ്ത് പണം തട്ടുകയും ഭീഷണിപ്പെടുത്തി ന​ഗ്​നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസ്.…

1 hour ago

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളാനിക്കര സർവീസ്…

2 hours ago

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം; ഒളിവിൽ കഴിഞ്ഞിരുന്ന ജാംനഗർ സ്വദേശി മുഹമ്മദ് സഖ്‌ലെയ്ൻ അറസ്റ്റിൽ

അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…

2 hours ago