Saturday, May 4, 2024
spot_img

ജമ്മു കശ്മീരിനെ കുറിച്ച് ഒന്നും പറയേണ്ട; ആദ്യം രാജ്യത്തിനകത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നോക്കെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ദില്ലി: കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയിൽ ആണ് വീണ്ടും ഇന്ത്യ പാക്കിസ്ഥാനെതിരെ സംസാരിച്ചത്. ബലൂചിസ്ഥാൻ, സിന്ധ് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ നിയമവിരുദ്ധ കൊലപാതകങ്ങളും കേസുകളും പരിശോധിക്കണമെന്ന് ഇന്ത്യ അയൽരാജ്യത്തോട് പറഞ്ഞു. ആദ്യം സ്വന്തം രാജ്യത്തിനകത്തെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

‘2018ലെ സുരക്ഷ സമിതിയുടെ റിപ്പോർട്ട്’എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ പാക്കിസ്ഥാന്‍റെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി മലീഹ ലോധി കശ്മീർ വിഷയം ഉന്നയിച്ചതിൽ പരാജയപ്പെട്ടു.

കഴിഞ്ഞ മാസമാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തിരുന്നു. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തകളാണ്, ഇതിൽ വസ്തുതകളൊന്നും ഇല്ലെന്നും ഇന്ത്യയുടെ ഐക്യരാഷ്ട്രസഭ സ്ഥിരം പ്രതിനിധി കുമാം മിനി ദേവി പറഞ്ഞു.

നിർബന്ധിത തിരോധാനങ്ങളും നിയമവിരുദ്ധ കൊലപാതകങ്ങളും നടക്കുന്ന ഖൈബർ പഖ്തുൻഖ്വാ, ബലൂചിസ്ഥാൻ,സിന്ധ് പോലുളള സ്ഥലങ്ങളിൽ സ്വന്തം രാജ്യത്ത് നടക്കുന്ന കേസുകൾ പരിശോധിക്കാൻ പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മുകശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന യാഥാർത്ഥ്യം പാക്കിസ്ഥാൻ അംഗീകരിക്കണം. തെറ്റായതും, കെട്ടിച്ചമച്ചതുമായ വിവരങ്ങളോടെ പാക്കിസ്ഥാൻ ഭ്രാന്തമായ പ്രസ്താവന നടത്തുകയാണെന്നും ഇന്ത്യ ആരോപിച്ചു.

Related Articles

Latest Articles