Wednesday, December 24, 2025

മലേഷ്യയ്‌ക്കെതിരെ സ്വരം കടുപ്പിച്ച് വീണ്ടും ഇന്ത്യ; ഇലട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും നിയന്ത്രണം

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെ മലേഷ്യക്ക് കൂടുതല്‍ നിയന്ത്രണവുമായി ഇന്ത്യ. പാമോയില്‍ ഇറക്കുമതി രംഗത്താണ് ഇന്ത്യ മലേഷ്യക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് മലേഷ്യയുമായുള്ള എല്ലാ വാങ്ങലുകളും നിറുത്തിവയ്ക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

പാമോയില്‍ ഇറക്കമതി നിയന്ത്രണത്തിന് പുറമേ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. ഖനിമേഖലയിലും നിയന്ത്രണത്തിന് സാദ്ധ്യതയുണ്ട്. കാശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ സക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല. ഈ മൂന്ന് വിഷയങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഇന്ത്യയുടെ നിയന്ത്രണത്തോടെ മലേഷ്യന്‍ പാമോയില്‍ വ്യവസായത്തിന് കനത്ത നഷ്ടമുണ്ടായെന്നും ഇതിന് തന്റെ സര്‍ക്കാര്‍ പരിഹാരംകാണുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഉത്പാദിപ്പിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് മലേഷ്യ. ഇന്ത്യ ഏറ്റവുംകൂടുതല്‍ പാമോയില്‍ ഇറക്കുമതിചെയ്യുന്ന രാജ്യവും

Related Articles

Latest Articles