Covid Vaccination In India
ദില്ലി: വാക്‌സിനേഷനിൽ കുതിച്ചുയർന്ന് ഇന്ത്യ (Covid Vaccination In India). കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 146.70 കോടി (146,70,18,464) പിന്നിട്ടു. 1,57,38,732 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,007 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി. 98.13 % ആണ് ദേശീയ രോഗമുക്തി നിരക്ക്. തുടർച്ചയായ 190-ാം ദിവസവും 50,000 ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും, കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,379 പേർക്കാണ്. നിലവിൽ 1,71,830 പേരാണ് ചികിത്സയിലുള്ളത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.49 ശതമാനമാണ്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമിക വിവരമനുസരിച്ച് രാജ്യത്തെ വാക്‌സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ – ഒന്നാം ഡോസ് 103,88,236, രണ്ടാം ഡോസ് 97,21,229
മുന്നണിപ്പോരാളികൾ – ഒന്നാം ഡോസ് 183,86,265, രണ്ടാം ഡോസ് 169,16,589
15-18 പ്രായപരിധിയിലുള്ളവർ – ഒന്നാം ഡോസ് 42,06,433
18-44 പ്രായപരിധിയിലുള്ളവർ – ഒന്നാം ഡോസ് 50,31,39,868, രണ്ടാം ഡോസ് 33,88,64,854
45-59 പ്രായപരിധിയിലുള്ളവർ – ഒന്നാം ഡോസ് 19,50,66,883, രണ്ടാം ഡോസ് 15,24,39,814
60നുമേൽ പ്രായമുള്ളവർ – ഒന്നാം ഡോസ് 12,17,14,067, രണ്ടാം ഡോസ് 96,17,4226
ആകെ 146,70,18,464
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…