Monday, May 20, 2024
spot_img

ഒന്നരക്കോടിയിലധികം സെഷനുകള്‍; വാക്‌സിനേഷനിൽ കുതിച്ചുയർന്ന് ഇന്ത്യ; 150 കോടിയോട് അടുക്കുന്നു

ദില്ലി: വാക്‌സിനേഷനിൽ കുതിച്ചുയർന്ന് ഇന്ത്യ (Covid Vaccination In India). കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 146.70 കോടി (146,70,18,464) പിന്നിട്ടു. 1,57,38,732 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,007 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,06,414 ആയി. 98.13 % ആണ് ദേശീയ രോഗമുക്തി നിരക്ക്. തുടർച്ചയായ 190-ാം ദിവസവും 50,000 ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും, കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,379 പേർക്കാണ്. നിലവിൽ 1,71,830 പേരാണ് ചികിത്സയിലുള്ളത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.49 ശതമാനമാണ്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമിക വിവരമനുസരിച്ച് രാജ്യത്തെ വാക്‌സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ – ഒന്നാം ഡോസ് 103,88,236, രണ്ടാം ഡോസ് 97,21,229
മുന്നണിപ്പോരാളികൾ – ഒന്നാം ഡോസ് 183,86,265, രണ്ടാം ഡോസ് 169,16,589
15-18 പ്രായപരിധിയിലുള്ളവർ – ഒന്നാം ഡോസ് 42,06,433
18-44 പ്രായപരിധിയിലുള്ളവർ – ഒന്നാം ഡോസ് 50,31,39,868, രണ്ടാം ഡോസ് 33,88,64,854
45-59 പ്രായപരിധിയിലുള്ളവർ – ഒന്നാം ഡോസ് 19,50,66,883, രണ്ടാം ഡോസ് 15,24,39,814
60നുമേൽ പ്രായമുള്ളവർ – ഒന്നാം ഡോസ് 12,17,14,067, രണ്ടാം ഡോസ് 96,17,4226
ആകെ 146,70,18,464

Related Articles

Latest Articles