Sunday, June 2, 2024
spot_img

പാകിസ്‌ഥാനിൽ നിന്ന് ഹിന്ദുക്കൾ ഒന്നടങ്കം ഇന്ത്യയിലേയ്ക്ക്; ലക്‌ഷ്യം ഇതുമാത്രം..!

പാകിസ്‌ഥാനിൽ നിന്ന് ഹിന്ദുക്കൾ ഒന്നടങ്കം ഇന്ത്യയിലേയ്ക്ക്; ലക്‌ഷ്യം ഇതുമാത്രം..! | HINDUS

ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്താൻ പാകിസ്ഥാനിലെ ഹിന്ദുസമൂഹം (Pakistan Hindus Comes India) ഇന്ത്യയിലേക്ക്. പാക് ഹിന്ദു കൗൺസിൽ മേധാവി രമേഷ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്താൻ പാകിസ്ഥാനിലെ ഹിന്ദു സമൂഹം ഇന്ത്യയിലേക്ക് ജനുവരിയോടെ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ഹിന്ദു കൗൺസിൽ മേധാവി അറിയിച്ചത്. ജനുവരി 20 നാണ് ഇവർ ഇന്ത്യയിലെത്തുക. തുടർന്ന് വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ ദർശനം നടത്തും. എന്നാൽ എത്രപേർ വരുമെന്ന് വ്യക്തമല്ല. ദർശന നടത്തേണ്ട ക്ഷേത്രങ്ങളുടെ കണക്കെടുപ്പും പൂർത്തിയായിട്ടില്ല.

ഹൈന്ദവ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇവരെ കൊണ്ടുപോകുമെന്നാണ് വിവരം. ഇത്തരത്തിൽ എല്ലാ വർഷവും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ നിരവധി തീർത്ഥാടനങ്ങൾ നടത്തണമെന്നും രമേഷ് കുമാർ പറഞ്ഞു. പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന ആരാധനയിൽ ഇന്ത്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ പങ്കെടുത്തിരുന്നു. മതമൗലികവാദികൾ തകർത്ത ക്ഷേത്രം നവീകരിച്ചതിന് ശേഷം പുതുവത്സരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രാർത്ഥന നടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 200 ഓളം വിശ്വാസികളാണ് ഇതിൽ പങ്കെടുത്തത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം കൂടി പുറത്തുവന്നിരിക്കുന്നത്.

അതേസമയം പാകിസ്താനിൽ മതമൗലികവാദികൾ തകർത്ത ക്ഷേത്രം നവീകരിച്ച് ആരാധന നടത്തി. വടക്കുപടിഞ്ഞാറൻ പാക്കിസ്താനിലെ 100 വർഷം പഴക്കമുള്ള മഹാരാജ പരമഹൻസ് ജി ക്ഷേത്രത്തിലാണ് പ്രാർത്ഥന നടത്തിയത്. യുഎസ്, യുഎഇ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിലെത്തി ആരാധനയിൽ പങ്കെടുത്തു. പാകിസ്താനി ഹിന്ദു കൗൺസിലും പാകിസ്താൻ അന്താരാഷ്‌ട്ര എയർലൈൻസും സംയുക്തമായാണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. തീർത്ഥാടകർക്ക് താമസിക്കാൻ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ശനിയാഴ്ച ആരംഭിച്ച ആഘോഷം ഞായറാഴ്ച ഉച്ചവരെ നീണ്ടുനിന്നു.

Related Articles

Latest Articles