DEEPAK PUNIA
ബർമിങ്ങാം: കോമൺവെൽത്ത് ഗുസ്തിയിൽ സ്വർണത്തിളക്കവുമായി ഇന്ത്യ. ബജ്‌റംഗ് പൂനിയയ്‌ക്കും സാക്ഷി മാലിക്കിനും പിന്നാലെ ദീപക് പൂനിയയും സ്വർണം നേടി. 86 കിലോ പുരുഷ വിഭാഗത്തിൽ പാക് താരം മുഹമ്മദ് ഇനാമിനെ മലർത്തിയടിച്ചാണ് ദീപക് സ്വർണം കരസ്ഥമാക്കിയത്. രണ്ട് തവണ കോമൺവെൽത്ത് ചാമ്പ്യനായ ഇനാമിനെയാണ് ദീപക് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 3-0 ത്തിന് പരാജയപ്പെടുത്തിയത്.
125 കിലോ പുരുഷ വിഭാഗത്തിൽ മോഹിത്ത് ഗ്രിവാൾ വെങ്കലവും സ്വന്തമാക്കി. ആരോൺ ജോൺസനെ 5-0 ത്തിന് പരാജയപ്പെടുത്തിയാണ് ഗ്രവാൾ വെങ്കലം സ്വന്തമാക്കിയത്.
68 കിലോ വനിതാ വിഭാഗത്തിൽ ദിവ്യാ കാക്രൻ രാജ്യത്തിന് അഭിമാനമായിക്കൊണ്ട് വെങ്കലം നേടിയിട്ടുണ്ട്. ടോങ്കോയുടെ ടൈഗർ ലില്ലി കോക്കർ ലിമാലിയെ 2-0 ത്തിന് തോൽപ്പിച്ചാണ് ദിവ്യ മൂന്നാം സ്ഥാനത്തെത്തിയത്. .
ഗുസ്തി മത്സരം ആരംഭിച്ചതിൽ പിന്നെ ഇന്ത്യ മെഡൽ കൊയ്‌ത്താണ് നടത്തുന്നത്. കോമൺവെൽത്ത് ഗുസ്തിയിൽ 65 കിലോ പുരുഷ വിഭാഗത്തിൽ ബജ്‌റംഗ് പൂനിയയും 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടിയിരുന്നു. 57 കിലോ വനിതാ വിഭാഗത്തിൽ അൻഷു മാലിക്ക് വെള്ളിയും സ്വന്തമാക്കി.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…