cricket

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് ; ഇന്ത്യയ്ക് ഇത് നിർണ്ണായക മത്സരം

മുംബൈ : ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് നടക്കും. മൂന്ന് മത്സര പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയങ്ങളുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ മത്സരം നിർണായകമാണ്.

റാഞ്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്ന് മികച്ച പ്രകടനം നടത്തിയതിനെ തുടർന്ന് ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ ആദ്യ ഏകദിനം ഒൻപത് റൺസിന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു.

മുൻനിര പേസർ ജസ്‌പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ സിറാജിന് ഓസ്‌ട്രേലിയയിലേക്ക് ക്ഷണം ഉറപ്പാണ്. മറ്റൊരു സാധ്യതയായ ദീപക് ചഹാറിനും പരിക്കേറ്റതിനാൽ സിറാജ് പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ എന്നിവർക്ക് അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കുള്ള വഴി തുറക്കാനും മൂന്നാം ഏകദിനം അവസരമൊരുക്കും.

മറുഭാഗത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ഇത് നിലനിൽപിന് വേണ്ടിയുള്ള പോരാട്ടമാകും. പരമ്പര മികച്ച നിലയിൽ പൂർത്തിയാക്കാനും ഇത് വഴി ഏകദിന ലോകകപ്പിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനുമാണ് അവരുടെ ശ്രമം. നിലവിൽ ലീഗ് ടേബിളിൽ 59 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. അതിനാൽ ഈ മത്സരം ജയിക്കുക എന്നത് അവർക്ക് അനിവാര്യ ഘടകമാണ്.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

7 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

8 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

9 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

9 hours ago