human
പത്തനംതിട്ട : കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ആഭിചാര കൊലപാതകത്തിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂരിലുള്ള വീടിന് സമീപത്ത് നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. എന്നാൽ ഡിഎൻഐ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ഇത് ആരുടേതാണെന്ന് വ്യക്തമാകൂ. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പണം തരാമെന്ന് പറഞ്ഞ് വഞ്ചിച്ചാണ് രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയത്. ജൂൺ ആറിനാണ് റോസ്ലിയെ കാണാതായത്. തുടർന്ന് ഓഗസ്റ്റ് 17 ന് മകൾ പോലീസിൽ പരാതി നൽകി. സെപ്റ്റംബർ 26 ന് പത്മയെയും കാണാതായി. പിന്നാലെ ഇവരുടെ സഹോദരിയും പരാതി നൽകുകയായിരുന്നു.
സിപിഎം സജീവ പ്രവർത്തകനായ ഭഗവൽ സിംഗും ഭാര്യയും മന്ത്രവാദിയായ റഷീദും ചേർന്നാണ് ഇരുവരെയും പൈശാചികമായി കൊലപ്പെടുത്തിയത്. ആദ്യം ഇവർ റോസ്ലിയെയാണ് കൊണ്ടുപോയത്. വീട്ടിലെത്തിച്ച റോസ്ലിയെ പ്രത്യേകം തയ്യാറാക്കിയ പൂജാമുറിയിൽ കട്ടിലിൽ കെട്ടിയിട്ടു. സിനിമയിൽ സ്വാഭാവികതയ്‌ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നാണ് ഇവർ പറഞ്ഞത്.
തുടർന്ന് സിദ്ധൻ ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. ശേഷം ലൈല റോസ്ലിയുടെ കഴുത്തറുത്തു. ജീവനുവേണ്ടി റോസ്ലി പിടയുമ്പോൾ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ ചുടുചോരയെടുത്ത് വീടിന് ചുറ്റും തളിക്കുകയും ചെയ്തു.
ശാപമോക്ഷം ലഭിക്കാനും ഐശ്വര്യത്തിനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. സ്ത്രീയുടെ അവയവങ്ങളും ഇവർ മുറിച്ചെടുത്തു. രണ്ടാമത്തെ സ്ത്രീയെ കൊലപ്പെടുത്തിയതും ഇതേ രീതിയിലായിരുന്നു.
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…