Saturday, December 20, 2025

വെസ്റ്റിൻഡീസ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;സഞ്ജു സാംസൺ ടീമിൽ, കോഹ്ലിയും രോഹിത്തും ടീമിലില്ല

വെസ്റ്റിൻഡീസ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. യുവ താരം ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ ടീമിൽ ഇടം നേടിയിട്ടുണ്ട്. യശസ്വി ജയ്സ്‌വാൾ, തിലക് വർമ എന്നിവരും ആദ്യമായി ടീമിൽ ഇടം പിടിച്ചു. പുതുതായി ചുമതലയേറ്റ അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 15 അംഗ ടീമിനെ തിരഞ്ഞെടുത്ത്.

അഞ്ച് മത്സരങ്ങളാണ് പാരമ്പരയിലുള്ളത്. ഹർദിക് പാണ്ഡ്യയാണ് ക്യാപ്റ്റൻ. സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടീമിലില്ല. സൂര്യകുമാർ യാദവ് ആണ് വൈസ് ക്യാപ്റ്റന്റെ റോളിൽ. അതെസമയം ഐപിഎല്ലിലെ തകർപ്പനടിക്കാരൻ റിങ്കു സിങിനെ ടീമിലേക്ക് പരിഗണിച്ചില്ല.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം : ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി യാദവ്, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്, അവേശ് ഖാൻ, മുകേഷ് കുമാർ.

Related Articles

Latest Articles