Sunday, October 4, 2026

രാജ്യദ്രോഹികളെ തുടച്ചു നീക്കുന്ന അജ്ഞാതർ വീണ്ടും ?ഒളിവിലായിരുന്ന ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

ദില്ലി : ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നു അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. അമേരിക്കയിൽ ഉണ്ടായ കാർ അപകടത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഭീകര നേതാക്കളിലൊരാളാണ് ഇയാൾ. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഖാലിസ്ഥാനി ഭീകരരായ ഹർദീപ് സിംഗ് നിജ്ജാർ, പരംജിത് സിംഗ് പഞ്ച്വാർ എന്നിവരുടെ കൊലപാതകത്തിനും യുകെയിൽ സിഖ് തീവ്രവാദി അവതാർ സിംഗ് ഖണ്ഡയുടെ കൊലയ്ക്കും പിന്നാലെ ഭയപ്പെട്ട ഗുർപത്വന്ത് സിംഗ് പന്നുവുൾപ്പെട്ട ഖാലിസ്ഥാൻ ഭീകരർ ഒളിവിൽ പോയിരുന്നു. ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണശേഷം തന്റെ പ്രചരണം പോലും പന്നു നിർത്തിയിരുന്നു. പിന്നാലെയാണ് പന്നുവിൻറെ മരണവാർത്ത പുറത്തുവരുന്നത്. അമേരിക്കയിൽ താമസമാക്കിയിരുന്ന ഇയാൾ ‘റഫറണ്ടം ഫോർ ഖാലിസ്ഥാന്’ എന്ന പ്രചാരണം നടത്തി വരികയായിരുന്നു

Related Articles

Latest Articles