India started winning; Defeated Spain (2–0) in Hockey World Cup opener
റൂർക്കല : ഒഡിഷയിൽ നടക്കുന്ന 15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പെയിനെ പരാജയപ്പെടുത്തി ഇന്ത്യ. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. അമിത് രോഹിദാസ് (12–ാം മിനിറ്റ്), ഹാർദിക് സിങ് (26–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരത്തിൽ രോഹിദാസ് നേടിയ ഗോളിലൂടെ ലോകകപ്പ് വേദിയിൽ ഇന്ത്യ 200 ഗോൾ എന്ന നാഴികകല്ല് പിന്നിട്ടു. മലയാളി താരം ശ്രീജേഷാണ് ഇന്ത്യയ്ക്കായി ഗോൾവല കാത്തത്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ഇംഗ്ലണ്ട് വെയിൽസിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കും, ഓസ്ട്രേലിയ ഫ്രാൻസിനെ ഏകപക്ഷീയമായ എട്ടു ഗോളുകൾക്കും അർജന്റീന ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപ്പിച്ചു. ഫ്രാൻസിനെതിരായ മത്സരത്തിൽ ഓസീസിനായി ജെറെമി ഹെയ്‌വാർഡ്, ടോം ക്രെയ്ഗ് എന്നിവർ ഹാട്രിക് നേടി.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…