ഹൈദരാബാദ്: ഇന്ത്യയിൽ കോവിഡ് നിയന്ത്രണവിധേയമാക്കിയത് യേശുവാണെന്നും, കോവിഡ് മഹാമാരിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ക്രിസ്തുമതമാണെന്നുമുള്ള തെലങ്കാന ആരോഗ്യ ഡയറക്ടർ ജി ശ്രീനിവാസ റാവുവിന്റെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യയിലെ ആശുപത്രികളും ഡോക്ടർമാരും നിസ്സഹായരായിരുന്നെന്നും യേശുവിന്റെ ദയായാണ് ഈ രാജ്യത്തെ രക്ഷിച്ചതെന്നും ഒരു ക്രിസ്‌മസ് പരിപാടിക്കിടെയാണ് റാവു വിവാദ പ്രസ്താവന നടത്തിയത്. മാത്രമല്ല ക്രിസ്ത്യാനികളാണ് ഈ രാജ്യത്തിന്റെ വികസനത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനവും മരണവും രൂക്ഷമായ സാഹചര്യത്തിൽ രാജ്യം കനത്ത ജാഗ്രത നടപടികൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒരു സംസ്ഥാനത്തെ ആരോഗ്യ ഡയറക്ടർ തന്നെ ഇത്തരത്തിൽ നിരുത്തരവാദ പരമായ പ്രസ്താവനയിലൂടെ വിവാദത്തിൽപ്പെട്ടത്.
അതേസമയം തെലങ്കാന ബിജെപി ഘടകം ശ്രീനിവാസ റാവുവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ചു. ഇത്തരം മണ്ടത്തരങ്ങൾ പൊതുവേദികളിൽ ഉന്നയിച്ച ഉദ്യോഗസ്ഥനെതിരെ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ബിജെപി നേതാവ് കൃഷ്ണ സാഗർ റാവു പറഞ്ഞു. ശ്രീനിവാസ റാവു ഉടൻ രാജിവച്ച് പോകണമെന്നും അതിനു തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യ വിദഗ്ധരുടെ ഉന്നത തല യോഗം വിളിച്ചിരുന്നു. രാജ്യത്ത് തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കണം എന്നതടക്കമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇന്നലെ നൽകിയിരുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…