India

മോദിയുടെ ഭരണമികവിൽ ഇന്ത്യ കുതിക്കുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്നത് വൻ മാറ്റം ;അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് പുറത്ത്

ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിൽ , ഇന്ത്യ ലോകത്തിന്റെ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നുമുള്ള അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് പുറത്ത് വന്നു.

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 പ്രധാന മാറ്റങ്ങളും എണ്ണമിട്ട് റിപ്പോർട്ടിൽ നിരത്തുന്നുണ്ട്.

റിപ്പോർട്ടിൽ പരാമർശിക്കുന്ന മാറ്റങ്ങൾ

*കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു

*അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവന്നു

*ഒരു ഡസനിലധികം വ്യത്യസ്ത കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു

*ജിഡിപിയിൽ ഡിജിറ്റൽ ഇടപാടുകളുടെ വർധിച്ചുവരുന്ന വിഹിതം സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു

*ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സബ്‌സിഡി കൈമാറ്റം

*പാപ്പരത്ത നടപടികളിലെ മാറ്റം

*വിദേശനിക്ഷേപത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക

*കോർപറേറ്റ് ലാഭത്തിന് സർക്കാർ പിന്തുണ

*റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ നിയമം

‘ഇന്നത്തെ ഇന്ത്യ 2013-ൽ ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമാണ്. 10 വർഷം കൊണ്ട് വിപണിയിൽ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങളുണ്ടായി. ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടുന്നതിന് ഇത് ഇടയാക്കി. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണ് ഇന്ത്യയിൽ ഈ മാറ്റമുണ്ടായത്. ഏഷ്യയിലെ ഏറ്റവും ശക്തിയായി ഇന്ത്യ വളരും.ജിഡിപിയിലെ ഉൽപാദന, മൂലധന ചെലവുകളുടെ ശതമാനം തുടർച്ചയായി വർധിക്കുന്നു. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.’’ – റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Anandhu Ajitha

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

7 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

7 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

8 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

8 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

8 hours ago