Monday, May 20, 2024
spot_img

ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം ‘വജ്രപ്രഹാർ’ ഹിമാചൽ പ്രദേശിൽ പൂർത്തിയായി ;സൈനികാഭ്യാസത്തിന്റെ പതിമൂന്നാം പതിപ്പാണ് ഹിമാചൽ പ്രദേശിൽ പൂർത്തിയായത്

ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം ‘വജ്രപ്രഹാർ’ ഹിമാചൽ പ്രദേശിൽ പൂർത്തിയായി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിന്റെ പതിമൂന്നാം പതിപ്പാണ് ഹിമാചൽ പ്രദേശിലെ ബാക്ലോയിൽ പൂർത്തിയായത്.രണ്ട് ഘട്ടമായാണ് സൈനികാഭ്യാസം നടന്നത്. ഒന്നാം ഘട്ടത്തിൽ യുദ്ധസന്നാഹത്തിലും തന്ത്രപ്രധാന പ്രത്യേക ദൗത്യങ്ങളിലുമായിരുന്നു പരിശീലനം. രണ്ടാം ഘട്ടത്തിൽ, സൈനികർ നേടിയ പരിശീലനങ്ങളുടെ പ്രായോഗിക വിലയിരുത്തലുകളും നടന്നു.
രണ്ട് ഘട്ടമായാണ് സൈനികാഭ്യാസം നടന്നത്. ഒന്നാം ഘട്ടത്തിൽ യുദ്ധസന്നാഹത്തിലും തന്ത്രപ്രധാന പ്രത്യേക ദൗത്യങ്ങളിലുമായിരുന്നു പരിശീലനം. രണ്ടാം ഘട്ടത്തിൽ, സൈനികർ നേടിയ പരിശീലനങ്ങളുടെ പ്രായോഗിക വിലയിരുത്തലുകളും നടന്നു.

നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യയും അമേരിക്കയും നേരിടുന്ന പൊതുവായ വെല്ലുവിളികളെ കുറിച്ച് വജ്രപ്രഹാറിന്റെ ഭാഗമായി സൈനികർക്ക് അവബോധം നൽകി.ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്താനും ഉഭയകക്ഷി പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും സൈനികാഭ്യാസം ഉപകരിച്ചതായി അമേരിക്കൻ സൈനിക വക്താവ് വ്യക്തമാക്കി.സൈനികാഭ്യാസം വിജയകരമായിരുന്നുവെന്ന് ഇരു സേനകളും പ്രതികരിച്ചു. സൈനിക ആസൂത്രണം, പോരാട്ട പദ്ധതികളുടെ പ്രായോഗികമായ നടപ്പിലാക്കൽ എന്നീ മേഖലകളിൽ മികച്ച പരിശീലനം നേടാനും, ആശയങ്ങൾ പരസ്പരം കൈമാറാനും സൈനികർക്ക് സാധിച്ചതായി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles