കൊളംബോ: ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഈ മാസം 13-ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നീട്ടിവച്ചു. ബിസിസിഐ കൂടി അംഗീകരിച്ചാൽ പുതിയ തീയതികൾ പ്രഖ്യാപിക്കും. ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇനിയും കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചത്.
പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങൾ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലുമായി നടത്തുമെന്നാണ് സൂചന. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡുമുണ്ട്. അതേസമയം കോവിഡ് മൂലം ടൂര്‍ണമെന്റ് റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ യുവതാരങ്ങള്‍ക്കത് കടുത്ത തിരിച്ചടിയായേക്കും.

