Sports

നായക വേഷത്തിൽ ‘ഹിറ്റ്മാന്‍ ഷോ’; വിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

അഹമ്മദാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ 1000–ാമത്തെ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ ജയം നേടിയത്. വെസ്റ്റിൻഡീസ്‌ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 28 ഓവറുകൾക്കുള്ളിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രോഹിത് (60) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഇന്ത്യ 28 ഓവറില്‍ തന്നെ നാലു വിക്കറ്റിനു ലക്ഷ്യത്തിലെത്തി. 51 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. വിരാട് കോലി (നാലു പന്തിൽ എട്ട്), ഋഷഭ് പന്ത് (ഒൻപതു പന്തിൽ 11) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാർ യാദവ് (36 പന്തിൽ 34), അരങ്ങേറ്റ മത്സരം കളിച്ച ദീപക് ഹൂഡ (32 പന്തിൽ 26) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ വിൻഡീസ് 43.5 ഓവറിൽ 176ന് പുറത്താകുകയായിരുന്നു. ജേസൺ ഹോൾഡർ 57 റൺസും ഫാബിയൻ അലൻ 29 റൺസുമെടുത്തു. ഡാരൻ ബ്രാവോ 18 റൺസും നിക്കോളാസ് പൂരൻ 18 റൺസും ബ്രാൻഡൻ കിംഗ് 13 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി ചാഹലിനു നാലും വാഷിങ്ടണിനു മൂന്നും വിക്കറ്റുകള്‍ നേടി.

B4 Admin

Recent Posts

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

24 minutes ago

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

14 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

14 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

14 hours ago