Tuesday, December 23, 2025

ഐഎസ് ക്യാമ്പ് സന്ദർശനം. ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിക്കൽ. ബെംഗളൂരുവിൽ ഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചത്തിന് ബെംഗളൂരു സ്വദേശി 28 വയസ്സുള്ള ഡോക്ടർ അബ്ദുൾ റെഹ്മാനെ എൻഐഎ അറസ്റ്റ് ചെയ്തു. ബെംഗളൂരു എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന അബ്ദുർ റഹ്‌മാനാണ് എൻഐഎയുടെ പിടിയിലായത്.

ബസവനഗുഡി സ്വദേശിയായ ഇയാൾ മുൻപ് സിറിയയിൽ ഐഎസ് ക്യാമ്പ് സന്ദർശിച്ചിരുന്നു. സംഘർഷ മേഖലകളിൽ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനാണ് ഇയാൾ മെഡിക്കല്‍ ആപ്പ് വികസിപ്പിച്ചതെന്ന് എൻഐഎ പറഞ്ഞു.

Related Articles

Latest Articles