Tuesday, December 23, 2025

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണില്ല ; തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ചെന്നൈ: പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണില്ലാത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. കടലൂർ ജില്ലയിലെ വീട്ടിലെ ആൺകുട്ടിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.
വല്ലലാർ ഹൈസ്കൂളിലാണ് വിദ്യാർത്ഥി പഠിച്ചു കൊണ്ടിരുന്നത്.

‘കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി മകൻ തന്നോട് സ്മാർട്ട് ഫോൺ ആവശ്യപ്പെട്ടിരുന്നതായി പിതാവ് പറയുന്നു . കശുവണ്ടിയുടെ പണം കിട്ടിയിട്ട് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവൻ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.’ വിജയകുമാർ പറഞ്ഞു. സിരുതോണ്ടമാധേവി ​ഗ്രാമത്തിലെ കശുവണ്ടി കർഷകനായ വിജയകുമാറിന്റെ മകനാണ് വിദ്യാർത്ഥി . ആൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ച് കടലൂർ പൊലീസ് സംശയാസ്പദ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല

Related Articles

Latest Articles