ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം. പൂഞ്ചിലെ സവ്ജിയന് സെക്ടറിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സംഭവം ഉണ്ടായത്. പാക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

