Tuesday, June 18, 2024
spot_img

രാജ്യത്ത് ഐഎസ്, പ്രവിശ്യ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു; ഞെട്ടിക്കുന്ന കണ്ടെത്തലുമായി എന്‍ഐഎ

രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്തയിൽ സ്ഥാപിക്കാൻ ഐഎസ്‌ ശ്രമിച്ചതായി എൻഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങൾ കേന്ദ്രികരിച്ച് പ്രവിശ്യകള്‍ സ്ഥാപിക്കാൻ ഐഎസ് ശ്രമിച്ചതായാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലായിരുന്നു ഇതിനായുള്ള ശ്രമം നടന്നത്.

‌ഐഎസിന്റെ ഉപവിഭാഗമായ അൽഹിന്ദ് എന്ന ഭീകര സംഘടനയിലെ 17 പേർക്കെതിരായ കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഹൈന്ദവ മുസ്ലിം സംഘടനകൾക്ക് ഇടയിൽ സംഘർഷം ഉണ്ടാക്കാനുള്ള വിവിധ ആക്രമണങ്ങളും ഇവർ തയാറാക്കിയിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളെ ബന്ധിയാക്കി പണത്തിനായി വിലപേശാനും തീരുമാനിച്ചിരുന്നതായും എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.

2019 ഡിസംബറിൽ അറസ്റ്റിലായ 17 ഭീകരർക്കെതിരായി സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ ഐഎസിന്റെ രാജ്യത്തെ ആദ്യ പ്രവിശ്യാ സ്ഥാപന മോഹം തകർത്തത് വിവരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള മെഹബൂബ് പാഷ, കൂടല്ലൂരിൽ നിന്നുള്ള കാജാമൊയ്ദീൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പദ്ധതി. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങൾ കേന്ദ്രീകരിച്ച് താവളം ഒരുക്കി രാജ്യത്തിനെതിരായി പോരാടാനായിരുന്നു ശ്രമമെന്നും വീരപ്പൻ കാട്ടിൽ വർഷങ്ങളോളം കഴിഞ്ഞ രീതിയിൽ ഭീകര താവളം സംഘടിപ്പിക്കാനായിരുന്നു നീക്കമെന്നും എന്‍ഐഎ വെളിപ്പെടുത്തി.അതോടൊപ്പം മത നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരേയും കൊലപ്പെടുത്തി കലാപം ഉണ്ടാക്കാനും അതിന്റെ മറവിൽ കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎയു‍ടെ കുറ്റപത്രത്തില്‍ പറയുന്നു.

Related Articles

Latest Articles