Tuesday, September 29, 2026

കോവിഡ്; ശ്വസനപ്രശ്നങ്ങളെ തുടര്‍ന്ന് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

വാഷിങ്ടണ്‍: കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് ചെറിയ തോതില്‍ ശ്വസന പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ പ്രകാരം അടുത്ത ഏതാനും ദിവസങ്ങളില്‍ വാള്‍ട്ടര്‍ റീഡിലെ പ്രസിഡന്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

Related Articles

Latest Articles