Tuesday, May 14, 2024
spot_img

രാജ്യത്ത് ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പാക്കണം; ധാക്കയിൽ പ്രകടനവുമായി ന്യൂനപക്ഷ സംഘടനകൾ

ബംഗ്ലാദേശ്: രാജ്യത്ത് ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പാക്കണം. ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ സംഘടനകൾ ധാക്കയിൽ പ്രകടനം നടത്തി. ഹിന്ദു ബുദ്ധ ക്രിസ്റ്റ്യൻ ഒക്യോ പരിഷത്ത്, ബംഗ്ലാദേശ് ഹിന്ദു ലീഗ്, തുടങ്ങിയ 25 ന്യൂനപക്ഷ സംഘടനകൾ പ്രകടനത്തിൽ പങ്കെടുത്തു.

നൂറിലധികം അംഗങ്ങൾ പ്രകടനത്തിൽ പങ്കെടുത്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷ അവകാശ ലംഘനത്തിനെതിരെ ആയിരുന്നു ന്യൂനപക്ഷ സംഘടനകളുടെ പ്രതിഷേധം. ന്യൂനപക്ഷ സമുദായങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തിയാണ് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം നടത്തിയതെന്നും സംഘടനകൾ ആരോപിക്കുന്നു.

Related Articles

Latest Articles